Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EDOfficials

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് 14ലേ​ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​യ​ത്.

സി​പി​എം പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഐ.​പി. ബി​നു​വും ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി മ്യൂ​സി​യം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​നെ​ത്തി​യ പ്ര​തി​ക​ൾ അ​വി​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും പൊ​ലി​സു​കാ​ർ​ക്കൊ​പ്പം ഊ​ഞ്ഞാ​ലാ​ടു​ക​യും ചെ​ണ്ട​കൊ​ട്ടു​ക​യും ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ റീ​ൽ​സാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ന​ട​പ​ടി കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ഇ​ട​യാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ലെ 17, 18 പ്ര​തി​ക​ളാ​യ വൈ​ശാ​ഖ്, അ​മ​ൽ, ഐ.​പി. ബി​നു എ​ന്നി​വ​രു​ടെ ഫോ​ണു​ക​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ ഹ​ർ​ജി​യും 14ന് ​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Latest News

Corehub Up